National, Sports

കാശ്മീരില്‍ സൈനിക ഡ്യൂട്ടിയില്‍ ധോണി; ചിത്രം പുറത്ത്

ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് കാശ്‌മീരില്‍ സൈനികസേവനം ചെയ്യുകയാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ഇദ്ദേഹം ദക്ഷിണ കശ്‌മീരില്‍ ഡ്യൂട്ടി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കാശ്‌മീരില്‍ നിന്ന് ധോണിയുടേതായി പുറത്തുവന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇന്ത്യന്‍ സൈനികവേഷത്തില്‍ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിടുന്ന ധോണിയാണ് ചിത്രത്തിലുള്ളത്. ധോണിയുടെ സഹപ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം. പ്രമുഖ ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്.

ഈ മാസം 15 വരെ ധോണി കാശ്‌മീരില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്‍റ് കേണലാണ് എം എസ് ധോണി. ആര്‍മി ഡിവിഷന്‍ 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാണ് താമസിക്കുന്നത്.


https://twitter.com/DHONIism/status/1156760009469939712