മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തലയറുത്തുകൊന്നു; മൂന്നു പേര്‍ അറസ്റ്റില്‍

single-img
1 August 2019

ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് തലയറുത്തുകൊന്നു. തെല്‍കോ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് തലവേര്‍പെട്ട നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.

ജംഷഡ്പൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ രണ്ട് പേര്‍ തട്ടികൊണ്ടു പോവുകയായിരുന്നു. ജൂലൈ 26 ന് രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തെരച്ചില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി തലവേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പീഡിപ്പിച്ച ശേഷം ശിരസ്സറുത്ത് കൊലപ്പെടുത്തി മൃതദേഹം പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. മണം പിടിച്ചെത്തിയ പൊലീസ് നായയാണ് അറുത്തു മാറ്റിയ നിലയിലുള്ള കുട്ടിയുടെ തലഭാഗം കണ്ടെത്തിയത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.