ശിവര‍ഞ്ജിത് ഉൾപ്പെട്ട പോലീസ് റാങ്ക് ലിസ്റ്റ്; നടപടികൾ സുതാര്യമായിരുന്നെന്ന് പി എസ് സി

single-img
31 July 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ വധശ്രമക്കേസിലെയും സംഘർഷത്തിലെയും ഒന്നാം പ്രതി ശിവര‍ഞ്ജിത് ഉൾപ്പെട്ട പോലീസ് റാങ്ക് ലിസ്റ്റിലെ നടപടികൾ സുതാര്യമായിരുന്നെന്ന് പിഎസ്‍സി. പരീക്ഷയ്ക്ക് ശേഷം നടന്ന ശാരീരിക ക്ഷമതാ പരിശോധനയടക്കം നടത്തിയത് വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നെന്നും പിഎസ്‍സി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു.

ശിവരഞ്ജിത്തിന്റെ പ്രവേശനം വിവാദമായതിനെ തുടർന്ന് റാങ്ക് ലിസ്റ്റ് ചോദ്യം ചെയ്ത് ചില ഉദ്യേഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹർജിയിലാണ് മറുപടി. പരാതി നൽകിയ ഹർജിക്കാർ ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നും ഇപ്പോൾ ഇത്തരമൊരു ഹർജിയുമായി വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പിഎസ്‍സി, ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.