കൈനീട്ടി ആരോ… ഓര്‍മയില്‍ ഒരു ശിശിരം സ്റ്റുഡിയോ വേര്‍ഷന്‍ വീഡിയോ വൈറല്‍ ആകുന്നു

single-img
31 July 2019

പ്രശസ്ത യുവതാരം ദീപക് പറമ്പോലിനെ നായകനാക്കി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മയിൽ ഒരു ശിശിര’ത്തിലെ കാറ്റിൽ ആരോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷന്‍ വീഡിയോ വൈറല്‍ ആകുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകി മെറിൻ ഗ്രിഗറി ആലപിച്ച ഗാനമാണിത്.

ഈ ഗാനത്തിലൂടെ മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്.

അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്.

Ormayil Oru Shishiram – Kaineetti Aaro – Studio Version

Presenting you Kai Neetti Aaro Studio Version From Malayalam Movie #OrmayilOruShishiram ♫ ♫Watch In Youtube : https://youtu.be/k19usvdeiPs

Posted by Maqtro Pictures on Tuesday, July 30, 2019