അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്; ചാവക്കാട് കൊലപാതകത്തിൽ മുല്ലപ്പള്ളിക്ക് കെഎസ്‍യു ജില്ലാ പ്രസിഡന്‍റിന്‍റെ കുറിപ്പ്

single-img
31 July 2019

ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ശക്തമായി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കെഎസ്‍യു മലപ്പുറം ജില്ലാ പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊല ചെയ്തത് എസ്ഡിപിഐ ആണെന്ന് ഉറക്കെ പറയാൻ തയ്യാറാവണെമെന്നും താങ്കൾ കോൺഗ്രസ് കുടുംബത്തിന്റെ രക്ഷിതാവാണെന്നും പോസ്റ്റിൽ പറയുന്നു.

പ്രതികരിക്കണം സർ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവർത്തകരുടെ വികാരമാണ് സർ.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്. എന്ന് പോസ്റ്റ് തുടരുന്നു.

പൂർണ്ണരൂപം ഇവിടെ വായിക്കാം:

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും…

Posted by Haris Mudur on Wednesday, July 31, 2019