അഫ്ഗാനില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം; ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു

single-img
31 July 2019

അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലായിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് മരിച്ചത്.യുഎസ് ആക്രമണത്തിൽ ഇയാള്‍ മരിച്ചുവെന്ന് വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ വാട്‌സ് ആപ്പ് നമ്പരില്‍ നിന്നും സന്ദേശം ലഭിച്ചു.

2017 ഒക്ടോബറിലായിരുന്നു നാട്ടിൽ നിന്നും ഇയാളെ കാണാതായത്. മുഹമ്മദ് മുഹ്‌സിൻ പിന്നീട് ഐഎസില്‍ ചേര്‍ന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിക്കുകയായിരുന്നു.