ചാവക്കാട് കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകൾ

single-img
31 July 2019

ഇന്നലെ തൃശൂർ ജില്ലയിലെ ചാവക്കാട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകൾ. ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത് കോൺഗ്രസ് ചാനലായ ജയ്ഹിന്ദാണ്. നൗഷാദിന്റെ ശരീരത്തിൽ കഴുത്തിനും കൈയ്ക്കും കാലിനുമടക്കം ശരീരത്തിലാകമാനം വെട്ടേറ്റിട്ടുണ്ട്. കൊലചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയിൽ ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് അറിയിച്ചു.