ജമ്മുകാശ്മീർ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

single-img
31 July 2019

ജമ്മുകാശ്മീർ സംസ്ഥാനത്തിന് ബാധകമായ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാവർക്കും ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് മാതൃസഭയുടെ തീരുമാനം. അതോടൊപ്പം ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി.

രാജ്യത്തെ ചിട്ടി ഫണ്ട് തട്ടിപ്പുകൾ തടയാനാണ് പുതിയ നിയമഭേദഗതി. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ 30 ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ ഉള്ളത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമ്പോൾ 33 ആയി ഉയര്‍ത്തും. കോടതിയിൽ എത്തുന്ന കേസുകളുടെ ആധിക്യം കൂടിയ സാഹചര്യത്തിലാണ് തീരുമാനം.

കാർഷികാവശ്യങ്ങളുടെ രാസവളങ്ങളുടെ സബ്സിഡി കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചു. 22,875 കോടി രൂപയാണ് രാസവള സബ്സിഡിക്കായി വിനിയോഗിക്കുക. രാജ്യത്തെ കർഷകർക്ക‌് ഇതു വലിയ നേട്ടമാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.