ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി വോഡഫോണ്‍

single-img
30 July 2019

ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി വോഡഫോണ്‍. ഇതിനായി പുതിയ റിവാര്‍ഡ് പ്രോഗ്രാമാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം എല്ലാ വരിക്കാര്‍ക്കും അവര്‍ ചെയ്യുന്ന ഏതെങ്കിലും റീചാര്‍ജിന് ആനുകൂല്യം ലഭിക്കും. മാത്രമല്ല ബോണസ് കാര്‍ഡ് വാങ്ങുകയോ, കൂടുതല്‍ ടോക്ക്‌ടൈം ചേര്‍ക്കുകയോ ചെയ്താലും വോഡഫോണ്‍ ആനുകൂല്യം നല്‍കും.

ഉപഭോക്താക്കൾക്ക്പരിധിയില്ലാത്ത കോളുകള്‍, അധിക ഫ്രീ ഡേറ്റ, ക്യാഷ്ബാക്ക്, ഫ്രീ എസ്‌എംഎസുകള്‍, കോളര്‍ ട്യൂണുകള്‍, എസ്‌എംഎസ് വഴിയുള്ള മിസ്‌കോള്‍ അറിയിപ്പ് എന്നിവയും വോഡഫോണ്‍ ഓഫര്‍ ചെയ്യുന്നു. വൊഡാഫോൺ വരിക്കാരന്‍ ഏതുതരം റീചാര്‍ജ് ചെയ്താലും ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

അടിസ്ഥാനമായ ടോക്ക്‌ടൈം റീചാര്‍ജ് ചെയ്യുകയാണെങ്കിലും ഒരു ദിവസത്തേക്ക് 1 ജിബി ഡേറ്റ അല്ലെങ്കില്‍ ഫ്രീ ടോക്ക്‌ടൈം ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. നിങ്ങൾക്ക് ലഭിച്ച ഓഫര്‍ എന്താണെന്ന് എളുപ്പത്തില്‍ അറിയാന്‍ * 999 # ഡയല്‍ ചെയ്യാം. ഈ ആനുകൂല്യം ക്ലെയിം ചെയ്യുന്നതിന് മൈ വോഡഫോണ്‍ അപ്ലിക്കേഷന്‍ സന്ദര്‍ശിച്ചാലും മനസിലാക്കാം. ഫോൺ റീചാര്‍ജ് ചെയ്ത തീയതി മുതല്‍ 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ചാലാണ് ഓഫര്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക.