‘ഏകാന്ത താരമേ’ ഗാനവുമായി പ്രഭാസും ശ്രദ്ധ കപൂറും;സാഹോയിലെ സോംഗ് ടീസര്‍ പുറത്തുവിട്ടു

single-img
30 July 2019

പ്രഭാസിന്റെതായി ഏറ്റവും പുതിയ റിലീസിങ്ങിനൊരുങ്ങുന്ന സാഹോ ആഗസ്റ്റ് 30 നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഈ ചിത്രത്തിന്റെ പുറത്തിറങ്ങിയ പുതിയ ടീസര്‍ വൈറലായിരിക്കുകയാണ്. ഏകാന്ത താരമേ എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. ഗുരു രന്‍ധവയാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്.

അടുത്തമാസം രണ്ടിനാണ് പാട്ടിന്റെ വീഡിയോ പുറത്തിറങ്ങുന്നത്. തെലുങ്കില്‍ നിന്നും മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രഭാസിന്റെ സാഹോ റിലീസിനെത്തുന്നത്. 300 കോടി രൂപയുടെ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്നു. യുവി ക്രിയേഷന്‍സ് ഒരുക്കുന്ന ബാനറില്‍ വംശി പ്രമോദാണ് സിനിമ നിര്‍മ്മിക്കുന്നത്.

പ്രഭാസിനൊപ്പം മലയാളത്തില്‍ നിന്ന് ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും എത്തുന്നുണ്ട്.