പറ്റിയ തെറ്റ് സര്‍ക്കാര്‍ അംഗീകരിക്കണം; കേസ് നടത്തി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുതെന്നും ശ്രീധരന്‍ പിള്ള

single-img
30 July 2019

ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ഇത് കേരളത്തിനാകെ അപമാനകരമാണെന്നും കേരള സര്‍ക്കാര്‍ വിധി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. പറ്റിയ തെറ്റ് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കേസ് നടത്തി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുതെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു.

അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന അടഞ്ഞ അധ്യായമെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. അടൂര്‍ വിഷയം വിവാദമാക്കി അജണ്ട സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് സമരം പിന്‍വലിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബിജെപി അംഗസംഖ്യയില്‍ വലിയ വര്‍ദ്ധനവുണ്ടായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.