പാക് വ്യോമസേനാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു; 17 മരണം • ഇ വാർത്ത | evartha
World

പാക് വ്യോമസേനാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു; 17 മരണം

പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. അഞ്ച് ജീവനക്കാരും 12 പ്രദേശവാസികളുമാണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും റെസ്‌ക്യൂ സംഘം വക്താവ് ഫറൂഖ് ബട്ട് അറിയിച്ചു. പരിശീലന പറക്കലിനിടെ റാവല്‍പിണ്ടി നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം തകര്‍ന്നത്.

വീടുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നു സൈന്യം അറിയിച്ചു. വിമാനം അപകടത്തില്‍പ്പെടാനുള്ള കാരണം അറിവായിട്ടില്ല.