ലൈഫ് മിഷന്‍ സമ്പൂർണ്ണ പാർപ്പിട പദ്ധതി; കല്‍പ്പറ്റയില്‍ 3032 വീടുകള്‍ പൂര്‍ത്തിയാക്കി

single-img
30 July 2019

കേരളാ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ കല്‍പ്പറ്റ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സി.കെ ശശീന്ദ്രന്‍ എഎല്‍എയുടെ അദ്ധ്യക്ഷതയില്‍ അവലോകനം ചെയ്തു. ഒന്നാംഘട്ടത്തില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ 3032 വീടുകള്‍ പൂര്‍ത്തിയായി. അവശേഷിക്കുന്നത് 431 വീടുകളാണ്. ആകെ 3463 പേരെയാണ് മണ്ഡലത്തില്‍ നിന്നും ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്.

ഒന്നാംഘട്ടം പൂര്‍ത്തിയാക്കാത്ത പഞ്ചായത്തുകളോട് ആഗസ്‌റ്റോടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്തു റിപ്പോര്‍ട്ട് തയ്യാറാക്കും.

വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ കൈവശവകാശ സ്ഥലങ്ങളില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മ്മാണത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി.