കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റും എസ്എഫ്ഐക്ക്

single-img
30 July 2019

കണ്ണൂര്‍ സര്‍വകലാശാലയിൽ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മികച്ച വിജയം.
സര്‍വകലാശാലയിലെ മുഴുവന്‍ സീറ്റും മികച്ച ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയാണ് ഇത്തവണയും സര്‍വകലാശാല യൂണിയന്‍ എസ്എഫ്ഐ നേടിയെടുത്തത്. മോറാഴയിലെ സ്റ്റെംസ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായ ടി കെ ശിശിരയാണ് ചെയര്‍പേഴ്സണനായി തെരഞ്ഞെടുക്കപ്പെട്ടത്.

എസ്എഫ്ഐയുടെ ശിശിരയ്ക്ക് 75 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അലന്‍ ജോ റെജിക്ക് 38 വോട്ടുകളാണ് നേടാനായത്. മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാര്‍ത്ഥിയായ ടി കെ വിഷ്ണുരാജാണ് ജനറല്‍ സെക്രട്ടറി.കണ്ണൂര്‍ പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്ട്സ് കോളജിലെ പി ദര്‍ശനയാണ് ലേഡി വെെസ് ചെയര്‍പേഴ്സണ്‍.

ഡോ. പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസിലെ എം വി അനൂപ് വെെസ് ചെയര്‍മാനായപ്പോള്‍ ജോയിന്‍റ് സെക്രട്ടറിയായി പയ്യന്നൂര്‍ കോളജിലെ പ്രണവ് പ്രഭാകരനെ തെരഞ്ഞെടുത്തു. കാസർകോട്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി – ടി പി അഭിരാമി (ചീമേനി ഐഎച്ച്ആർഡി കോളേജ്), കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി -അഭിരാഗ് ചന്ദ്രൻ (കല്യാശേരി ആംസ്റ്റക്‌ കോളേജ് ) എന്നിവരെയും തെരഞ്ഞെടുത്തു.