ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള 14 അംഗ വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു;ക്രിസ് ഗെയില്‍ ടീമില്‍

single-img
30 July 2019

ഇന്ത്യയ്‌ക്കെതിരെ നടക്കാനുള്ള ഏകദിന മത്സരത്തിനുള്ള വെസ്റ്റിന്‍ഡീസ് 14 അംഗ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയില്‍ ടീമില്‍ ഇടം നേടി. ജേസണ്‍ ഹോള്‍ഡറാണ് ടീമിന്റെ ക്യാപ്റ്റന്‍. നിലവിൽ ഫോമിൽഅല്ലാത്ത സുനില്‍ അംബ്രിസ്, ഡാരന്‍ ബ്രാവോ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പകരം ജോണ്‍ കാംപെല്‍, റോഷ്ടണ്‍ ചേസ് എന്നിവര്‍ ടീമില്‍ എത്തിയിട്ടുണ്ട്.

ഏകദിന- ടി20- ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയതാണ് വിന്‍ഡീസ് പര്യടനം. അടുത്തമാസം മൂന്നിന് ആദ്യ ടി20 മത്സരം ആരംഭിക്കും. വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍, ക്രിസ് ഗെയില്‍, ജോണ്‍ കാംപെല്‍, എവിന്‍ ലൂയിസ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, നിക്കോളസ് പൂരന്‍, റോഷ്ടണ്‍ ചേസ്, ഫാബിയന്‍ അല്ലെന്‍, കാര്‍ലോസ് ബ്രാത്!വൈറ്റ്, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്!ന്‍ തോമസ്, ഷായി ഹോപ്, കെമര്‍ റോച്ച്‌ .