രാജീവ് ഗാന്ധി വധക്കേസ്: 25 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളന് വേണ്ടി അർപ്പുതാമ്മാൾ അമിത് ഷായെ കണ്ടു

single-img
29 July 2019

രാജീവ് ഗാന്ധി വധക്കേസിൽ കഴിഞ്ഞ 25 വർഷമായി തടവിൽ കഴിയുന്ന പേരറിവാളനെയും മറ്റ് ആറ് പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അർപ്പുതാമ്മാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. എത്രയും വേഗം വിഷയത്തിൽ ഇടപെടാമെന്ന് അമിത് ഷാ ഇവർക്ക് വാക്കുനൽകിയെന്ന്, പേരറിവാളന്റെ അഭിഭാഷകൻ എസ് പ്രഭുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികൾ 25 വർഷമായി തടവിൽ കഴിയുകയാണെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് തോൾ തിരുമാവളനും അമിത് ഷായ്ക്ക് നിവേദനം നൽകി. കേസിൽ എല്ലാ കുറ്റവാളികളെയും വിട്ടയക്കാൻ സെപ്‌തംബർ ഒൻപതിന് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച പ്രമേയം ഇപ്പോഴും ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ പരിഗണനയിലാണെന്ന കാര്യം അദ്ദേഹം അമിത് ഷായെ അറിയിച്ചു.

തമിഴ്‌നാട്ടിൽ നിന്നുള്ള തോൾ തിരുമാവളൻ, ഡി രവികുമാർ എന്നീ എംപിമാർക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. ഇത് അഞ്ച് മിനുറ്റോളം നീണ്ടുനിന്നു.