അഭിഷേക് ബച്ചന്‍ ചിത്രത്തിലൂടെ പേളി മാണി ബോളിവുഡിലേക്ക്

single-img
29 July 2019

മലയാള നടിയും അവതാരകയുമായ പേളി മാണി ബോളിവുഡിലേക്ക്.അനുരാഗ് ബസു ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.ബോളിവുഡില്‍ മുന്‍നിര താരങ്ങളായ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.മുംബൈയില്‍ ഉണ്ടായിരുന്ന ഷെഡ്യൂള്‍ മുഴുവനായി. അടുത്തതായി ഗോവയിലാണ് ലൊക്കേഷന്‍. പങ്കജ് ത്രിപത്, രാജ്കുമാര്‍ റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും സിനിമയുടെ റിലീസ്. അഭിനയത്തില്‍ പേളിക്ക് പിന്തുണയുമായി ഭര്‍ത്താവ് ശ്രീനിഷ് ഒപ്പമുണ്ട്.