പശുക്കള്‍ ഹിന്ദുക്കള്‍; ചത്താല്‍ കുഴിച്ചിടരുത്; അത് മുസ്ലീം ആചാരം: ബിജെപി നേതാവ്

single-img
29 July 2019

Support Evartha to Save Independent journalism

പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ കുഴിച്ചിടരുതെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീവാസ്തവ. പശുക്കള്‍ ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലീം ആചാരമാണ്. പശുക്കള്‍ ചത്താല്‍ നിര്‍ബന്ധമായും ഹിന്ദു ആചാരപ്രകാരമായിരിക്കണം സംസ്‌കരിക്കേണ്ടത്.

ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും പശുക്കള്‍ക്കായുള്ള വൈദ്യുത ശ്മശാനം നിര്‍മിക്കാനുള്ള അനുമതി ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ വ്യക്തമാക്കി. കഴിഞ്ഞദിവസം ചേര്‍ന്ന ബാരാബങ്കിയിലെ മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗത്തിലായിരുന്നു നിലവിലെ നഗരസഭാധ്യക്ഷയുടെ ഭര്‍ത്താവ് കൂടിയായ രഞ്ജിത് ശ്രീവാസ്തവ ഇക്കാര്യം വ്യക്തമാക്കിയത്.