കേരളത്തിലും പശ്ചിമബംഗാളിലും ആള്‍ക്കൂട്ട ആക്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു; ഇത്തരം ആക്രമണങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കരുത്: ബിജെപി എംപി

single-img
28 July 2019

രാജ്യത്ത് നടക്കുന്ന എല്ലാ ആള്‍ക്കൂട്ട ആക്രമണങ്ങളെയും ബിജെപിയുമായി ബന്ധിപ്പിക്കരുതെന്ന് ബിജെപി എംപി സുനിത ദുഗല്‍. ‘വളരെ പെട്ടന്നാണ് അങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. ദൗര്‍ഭാഗ്യകരവുമാണ്. എന്നാല്‍ കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നുമെല്ലാം ആള്‍ക്കൂട്ട ആക്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.അവിടെയൊന്നും ബിജെപി സര്‍ക്കാരല്ല ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ട ആക്രമണങ്ങളെയെല്ലാം ബിജെപിയുമായി ബന്ധിപ്പിക്കരുതെന്നും സുനിത ദുഗല്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥയായിരുന്ന സുനിത 2014 ലാണ് ജോലിയുപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ഉയര്‍ത്തുന്ന പ്രത്യയശാസ്‌ത്രവും പാര്‍ട്ടി നേതാവ് നരേന്ദ്ര മോദിയും തന്നെ ആകര്‍ഷിച്ചുവെന്നും അതാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണമായതെന്നും നേരത്തെ സുനിത വ്യക്തമാക്കിയിരുന്നു.