അയിത്ത മനസ് തിരിച്ചു വരുന്നതില്‍ ആശങ്കയുണ്ട്; യൂത്ത് കോണ്‍ഗ്രസിനെതിരെ മന്ത്രി ശൈലജ ടീച്ചര്‍

single-img
28 July 2019

ജനങ്ങളുടെ ആവശ്യത്തിനായി സമരം ചെയ്ത ഗീത ഗോപി എംഎല്‍എയ്‌ക്കെതിരെ ജാതീയ അധിക്ഷേപം ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അവർ ഒരു എം എല്‍.എ ആയിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നത്. തികച്ചും ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണ്.

നവോത്ഥാന കാര്യത്തിൽ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത്തരത്തിൽ ഉള്ളവരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നത്. നമുക്കിടയിലേക്ക് അയിത്ത മനസ് തിരിച്ചു വരുന്നതില്‍ ആശങ്കയുണ്ട്. ഇതിനെതിരെ ശക്തമായി അപലപിക്കുന്നതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.