ഇലക്ട്രിക് വാഹനങ്ങള്‍ വാടയ്ക്ക് എടുത്താന്‍ പൂര്‍ണ നികുതി ഇളവ്

single-img
28 July 2019

ഒരേസമയം 12 ല്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇ – വാഹനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വാടയ്ക്ക് എടുത്താന്‍ പൂര്‍ണ നികുതി ഇളവ് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനോടൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കാനും കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു. രാജ്യത്തെ വൈദ്യുത വാഹന നിര്‍മാണ മേഖലയ്ക്ക് വളരെയേറെ ഗുണകരമായ തീരുമാനങ്ങളാണ് കൗണ്‍സില്‍ യോഗത്തിലുണ്ടായത്.

കേന്ദ്രസര്‍ക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റിലും വൈദ്യുത വാഹന നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കാനുളള നിരവധി പ്രഖ്യാപനങ്ങളുണ്ടായിരുന്നു. പുതിയ തീരുമാനത്തിൽ വൈദ്യുത വാഹനങ്ങളുടെ ചാര്‍ജറിനുളള നികുതിയും യോഗത്തില്‍ വെട്ടിക്കുറച്ചു. മുൻപ്18 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായാണ് കുറച്ചത്.

പുതിയ തീരുമാനപ്രകാരമുളള ഇളവുകള്‍ അടുത്ത മാസം ഒന്നിന് പ്രാബല്യത്തിലെത്തും. അതേപോലെ, അനുമാന നികുതി അടയ്ക്കുന്നവര്‍ കഴിഞ്ഞ മാസത്തെ സ്റ്റേറ്റ്മെന്‍റ് നല്‍കാനുളള സമയപരിധി അടുത്തമാസം 31 വരെ നീട്ടി.