അടൂരിനെതിരായ വിമര്‍ശനം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം

single-img
28 July 2019

പ്രശസ്ത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉന്നയിച്ച പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം. അടൂരിനെതിരെ ബി ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്ന് നേതൃത്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റ് ബിജെപിക്കെതിരായ സിപിഎം പ്രചാരണത്തിന് വളമിടുന്നതായും സംസ്ഥാന നേതൃത്വം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. രാജ്യത്ത് വർദ്ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെയും ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനാണ് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വക്താവ് രംഗത്തെത്തിയത്. ജയ് ശ്രീറാം എന്ന വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ചന്ദ്രനിലേക്ക് പോകൂ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ കുറിപ്പ്.