പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കാന്‍ പുതിയ മാര്‍ഗവുമായി മോദി സര്‍ക്കാര്‍; രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ കൂട്ടുന്നു

single-img
27 July 2019

രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ ഫീസുകളില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം. നിലവില്‍ ഇതിന് 600 രൂപയാണ് ഫീസ്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ് ഇവയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയായിരിക്കും ഫീസ്. നിലവില്‍ ഇത് 50 രൂപയാണ്. ടാക്‌സി വാഹനങ്ങള്‍ക്ക് 10,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായും പുതുക്കാന്‍ 20,000 രൂപയും നല്‍കണം. നിലവില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.