റോഡുകളുടെ അവസ്ഥ വളരെ മോശം; പരിഹരിക്കാന്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ ഗീതാ ഗോപി എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം

single-img
27 July 2019

റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം എന്ന ആവശ്യവുമായി ചേര്‍പ്പ് സിവില്‍ സ്റ്റേഷനു മുന്നില്‍ ഗീതാ ഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തി. മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. അപകടാവസ്ഥയിൽ ആയിട്ടും റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ നേരത്തെ എംഎൽഎയെ വഴിയിൽ തടഞ്ഞിരുന്നു.

ഇതിനെ തുടർന്നാണ് ചേർപ്പ് പൊതുമരാമത്ത് ഓഫീസിന് താഴെ എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തെ തുടർന്ന് റോഡില്‍ അറ്റകുറ്റപ്പണി നടത്താം എന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് എംഎല്‍എ കുത്തിയിരിപ്പ് സമരം അവസാനിച്ചത്. എന്നാൽ, എംഎല്‍എയുടെ സമരം നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തി.