തന്റെ 220 പ്രണയങ്ങളും പരാജയമായപ്പോൾ ഒടുവിൽ മോഡൽ വിവാഹം ചെയ്തത് നായയെ

single-img
27 July 2019

ലണ്ടനിലെ അറിയപ്പെടുന്ന മുൻ മോഡൽ എലിസബത്ത് ഹോഡിനാണ് തന്‍റെ വളര്‍ത്തു നായയെ വിവാഹം കഴിച്ചത്. ഇവർക്ക് മുൻപ് 220 പ്രണയങ്ങളുണ്ടായിട്ടും ആ ബന്ധങ്ങള്‍ ഒന്നും വിവാഹത്തിലെത്തിയില്ല. അതിനെ തുടർന്നാണ് തന്നെ സ്നേഹം കൊണ്ട് പൊതിയുന്ന ഗോള്‍ഡന്‍ റിട്രീവര്‍ നായയെ വിവാഹം കഴിക്കാന്‍ എലിസബത്ത് തീരുമാനിച്ചത്.

ഇപ്പോൾ നാല്പത്തിഒൻപത് വയസുള്ള എലിസബത്ത് ആറ് വയസുകാരനായ ഗോള്‍ഡന്‍ റിട്രീവര്‍ നായയയൊണ് വിവാഹം ചെയ്തത്. വിവാഹത്തിനായി നായ സൗഹാര്‍ദ്ദപരമായ ഹോട്ടലില്‍ വിപുലമായ ഒരുക്കങ്ങളാണ് എലിസബത്ത് നടത്തിയത്. ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20ഓളം പേരാണ്പങ്കെടുത്തത്.

വിവാഹ വേദിയിലേക്ക് തൊപ്പിയും കോട്ടുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് വരനും എത്തിയത്, വിവാഹത്തിന് ശേഷം എടുത്ത ചിത്രങ്ങള്‍ എലിസബത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
നായയോട് എലിസബത്ത് ചെയ്യുന്നത് ക്രൂരതയാണെന്നും അതിനാല്‍ നടപടി വേണണെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ തന്‍റെ സ്വത്തുക്കള്‍ ഭര്‍ത്താവിന്‍റെ പേരില്‍ കൂടി എഴുതി വയ്ക്കാനുള്ള ഒരുക്കത്തിലാണ് എലിസബത്ത്.