ബഹ്‌റൈനില്‍ മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കി

single-img
27 July 2019

തീവ്രവാദ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ വധശിക്ഷക്ക് വിധേയമാക്കിയതായി ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റ് ചെയ്ത മൂന്ന് പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ബഹ്‌റൈന്‍ ക്രൈംസ് കമ്മീഷന്‍ അറ്റോര്‍ണി ജനറല്‍ ഡോ. അഹമ്മദ് അല്‍ഹമ്മാദി അറിയിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യത്തെ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനും രണ്ടാമത്തെ കേസില്‍ ഇമാമിനെ കൊലപ്പെടുത്തിയതിനുമാണ് ശിക്ഷ വിധിച്ചത്.

ഇവരുടെ വധശിക്ഷ നിര്‍ത്തിവെക്കമെന്ന അന്താരാഷ്ട്ര സംഘടനകളുടെ ആവശ്യം മാനിക്കാതെയാണ് ശിക്ഷ നടപ്പാക്കിയത്. ഇവരുടെ ശിക്ഷ കഴിഞ്ഞ മെയില്‍ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. വെള്ളിയാഴ്ച ഇവരുടെ ബന്ധുക്കളെ സ്വകാര്യ ജയിലിലേക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് ബഹ്‌റൈനി സെന്റര്‍ഫോര്‍ ഹ്യൂമണ്‍റൈറ്റ്‌സ് പറയുന്നത്. വധശിക്ഷയ്ക്ക് വിധേയരാക്കുന്നവരെ അന്നേ ദിവസം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നാണ് ബഹ്‌റൈനിലെ നിയമം.