എസ്എഫ്ഐ രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടന; ആരോപണവുമായി എഐഎസ്എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്

single-img
27 July 2019

എസ്എഫ്ഐ എന്ന രക്തരക്ഷസിന്റെ സ്വഭാവമാണ് ഉള്ളതെന്നും ഐഎസ്എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്എഫ്ഐ ഭീഷണിയാവുന്നുവെന്നും എഐഎസ്എഫ്കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപണം. എസ്എഫ്ഐ പറയുന്ന ജനാധിപത്യം ക്യാമ്പസുകളില്‍ വാക്കുകളില്‍ മാത്രമാണെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പല കോളജുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് എസ്എഫ്ഐയുടെ സൗകര്യത്തിനനുസരിച്ചാണ്. കണ്ണൂര്‍ ജില്ലയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയില്‍ നിന്ന് തുടര്‍ച്ചയായി അക്രമങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍പറയുന്നു. കണ്ണൂര്‍ കല്യാശേരിയിലെ എഐഎസഎഫ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തി. മാത്രമല്ല സംഘടനാ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി.

അതേപോലെ സര്‍ സയിദ് കോളേജിലും പയ്യന്നൂര്‍ കോളേജിലും എസ്എഫ്ഐ സംഘടനയെ ഭീഷണിപ്പെടുത്തുന്നു. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജിലും വനിതാ കോളേജിലും എസ്എഫ്ഐ ഗുണ്ടാവിളയാട്ടമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, ഐഐടി, പോളി എന്നിവ എസ്എഫ്ഐയുടെ ആയുധ സംഭരണ ശാലയാണെന്നുമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്തെ വര്‍ഗ്ഗീയവാദം പുലര്‍ത്തുന്ന മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോട് എസ്എഫ്ഐക്ക് കണ്ണൂര്‍ ജില്ലയില്‍ മൃദു സമീപനമാണുള്ളതെന്നും സംഘടന കുറ്റപ്പെടുത്തുന്നു.എസ്എഫ്ഐ നടത്തുന്ന അക്രമങ്ങളെ കുറിച്ച് നേതൃത്വത്തെ അറിയിച്ചിട്ടും സിപിഐയുടെ പിന്തുണ ലഭിക്കുന്നില്ലെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.