സൗദിയിലെ ജനവാസകേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണശ്രമം

single-img
26 July 2019

സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ മിസൈൽ ആക്രമണ ശ്രമം. ഇന്നലെ ആയിരുന്നു സംഭവം. മിസൈൽ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈൽ ആക്രമണ ശ്രമം ഉണ്ടായതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു.

ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ യമനിലെ സന പ്രവിശ്യയിൽനിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈൽ തൊടുത്തുവിട്ടതെന്നും തുർക്കി അൽ മാലിക്കി പറഞ്ഞു. കിംഗ് ഖാലിദ് എയർബേസ് ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തുവിട്ടതെന്ന ഹൂതികളുടെ അവകാശവാദത്തെ തുർക്കി അൽ മാലിക്കി തള്ളി. നിരാശയാണ് ഹൂതികളുടെ പ്രസ്താവനക്കു കാരണം. യുദ്ധക്കുറ്റത്തിനു സമാനമായ ഹൂതികളുടെ പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.