ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യത; മൽസ്യതൊഴിലാളി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം

single-img
24 July 2019

തിരുവനന്തപുരം: ജൂലൈ 24 മുതൽ ജൂലൈ 25 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്‌ വീശാനിടയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ, മധ്യ പടിഞ്ഞാറ് അറബിക്കടലിലും ജൂലൈ 26 മുതൽ ജൂലൈ 28 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് മധ്യ അറബിക്കടലിലും മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നിർദേശം പുറപ്പെടുവിച്ചു.

അതേസമയം കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പും അധികൃതർ നൽകി കഴിഞ്ഞു.
24/07/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചിരിക്കുന്നത്.