കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; വികസനത്തിന്‍റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഉറപ്പ് നല്‍കുന്നു: ബിഎസ് യെദ്യൂരപ്പ

single-img
23 July 2019

കുമാരസ്വാമി സര്‍ക്കാരിന്‍റെ വീഴ്ചയോടെ കർണാടകത്തിൽ ഉണ്ടായത് ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. നിലവിലുണ്ടായിരുന്ന കുമാരസ്വാമി സര്‍ക്കാരിന്‍റെ ദുര്‍ഭരണം കാരണം കര്‍ണാടകയിലെ ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. ഇനിമുതൽ വികസനത്തിന്‍റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഞാനവര്‍ക്ക് ഉറപ്പു നല്‍കുകയാണ്.

കർണാടകത്തിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്. പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ ഉടനെ തന്നെ ഞങ്ങളെടുക്കും – വിശ്വാസവോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ പറഞ്ഞു.

പ്രസ്താവനയ്ക്ക് പിന്നാലെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി വേഗത്തിലാക്കിയിട്ടുണ്ട്. ബിഎസ് യെദ്യൂരപ്പയെതന്നെ പുതിയ മുഖ്യമന്ത്രിയായി നിർദ്ദേശിക്കാൻ ബിജെപി പാർലമെന്‍ററി ബോര്‍ഡ് അനുമതി നല്‍കി. ജനങ്ങൾക്ക് തങ്ങളുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് കർണാടകത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പി മുരളീധർ റാവു പറഞ്ഞു.