പീഡനക്കേസില്‍ തലയൂരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ • ഇ വാർത്ത | evartha
Sports

പീഡനക്കേസില്‍ തലയൂരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. പത്തുവര്‍ഷം മുന്‍പ് ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നിഷേധിച്ച റൊണാള്‍ഡോ സംഭവിച്ചത് കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്ന് നേരത്തെ തുറന്നുപറഞ്ഞിരുന്നു.