കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇനി ഓറഞ്ച് അലര്‍ട്ട്

single-img
23 July 2019

കനത്ത മഴയെ തുടർന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ജൂലൈ 24 വരെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.അതീവ ജാഗ്രത പിന്‍വലിച്ചതിന് പിന്നാലെ കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട് ജില്ലകളില്‍ 23 ാം തിയതി (ഇന്ന്) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ ഇവയാണ്:

ജൂലൈ 23- മലപ്പുറം
ജൂലൈ 24- കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂലൈ 25- കണ്ണൂർ, കാസർകോട്
ജൂലൈ 26- കാസർകോട്