സ്വന്തം ചോരകൊണ്ട് കാമുകിയെ സിന്ദൂരമണിയിച്ചു; ഒരുമിച്ച് സെല്‍ഫി; ശേഷം കാമുകിയെ കഴുത്തു ഞെരിച്ചു കൊന്നു; ഒടുവില്‍ കാമുകനും ആത്മഹത്യ ചെയ്തു • ഇ വാർത്ത | evartha
National

സ്വന്തം ചോരകൊണ്ട് കാമുകിയെ സിന്ദൂരമണിയിച്ചു; ഒരുമിച്ച് സെല്‍ഫി; ശേഷം കാമുകിയെ കഴുത്തു ഞെരിച്ചു കൊന്നു; ഒടുവില്‍ കാമുകനും ആത്മഹത്യ ചെയ്തു

കൈത്തണ്ട മുറിച്ച ചോര കാമുകിയുടെ നെറ്റിയിലെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നയുവാവ് തൂങ്ങിമരിച്ചു. മുംബൈയില്‍ കല്യാണിലെ ഒരു ഗസ്റ്റ്ഹൗസിലാണ് ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന അതിക്രൂരമായ കൊലപാതകം നടന്നത്.

വാരണാസിയില്‍ പോകുകയാണെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞ് കല്യാണിലുള്ള കാമുകി പ്രതിഭ പ്രസാദിനെ കാണാനെത്തിയതാണ് അരുണ്‍ ഗുപ്തയെന്ന 21 കാരന്‍. വെള്ളിയാഴ്ച 1.30 നാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ ചെക്ക് ഇന്‍ ചെയ്തു. ഇടയ്ക്ക് വെള്ളം ചോദിക്കാന്‍ മുറി തുറന്നതല്ലാതെ ഇരുവരും പുറത്തിറങ്ങിയിട്ടില്ല.

രാത്രി 9.30ന് അത്താഴം കഴിക്കാന്‍ ജീവനക്കാരന്‍ കതകില്‍ തട്ടിയിട്ടും വാതില്‍ തുറന്നില്ല. അതോടെയാണ് പൊലീസിനെ അറിയിക്കുന്നത്. പോലീസെത്തി മുറി പരിശോധിച്ചപ്പോള്‍ പ്രതിഭയെ മരിച്ച നിലയില്‍ കട്ടിലിലും അരുണിനെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തി.

അരുണ്‍ കൈത്തണ്ട മുറിക്കാനുപയോഗിച്ച ബ്ലെയിഡും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മരണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഫെയ്‌സ്ബുക്കിലൂടെ ഏതാനും വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. കൈമുറിച്ച് പ്രതിഭയുടെ നെറ്റിയില്‍ ചോര കൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം അരുണ്‍ പ്രതിഭയും ഒന്നിച്ചുള്ള സെല്‍ഫി എടുത്തിരുന്നു. ഇതിനുശേഷമാണ് അരുണ്‍ പ്രതിഭയെ കഴുത്ത് ഞെരിച്ചു കൊന്നതെന്നാണ് പോലീസ് കരുതുന്നത്.