ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ വിരമിക്കുന്നു • ഇ വാർത്ത | evartha
Sports

ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ വിരമിക്കുന്നു

ഈ മാസം 26ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തോടെ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ക്രിക്കറ്റില്‍ നിന്നും വിരമിക്കും. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ശ്രീലങ്കയ്ക്കുള്ളത്.

35കാരനായ മലിംഗ ശ്രീലങ്കയ്ക്കായി 225 ഏകദിനങ്ങളില്‍ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 29.02 ശരാശരിയില്‍ ആകെ 335 വിക്കറ്റുകള്‍ മലിംഗയുടെ പേരിലുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിലും ശ്രീലങ്കയ്ക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് മലിംഗയായിരുന്നു.

2011ലാണ് മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നത്. എന്നാല്‍ ഏകദിനത്തിലും ട്വന്റി20യിലും കഴിഞ്ഞ എട്ടുവര്‍ഷമായി കളി തുടരുകയായിരുന്നു. 2004ല്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തിലാണ് ഏകദിനത്തില്‍ മലിംഗ അരങ്ങേറുന്നത്. ഐ.പി.എല്ലില്‍ ആദ്യ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് മലിംഗ.