സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് • ഇ വാർത്ത | evartha
Kerala

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സെക്ര​ട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെഎസ് യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഇന്നലെ കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാർച്ചില്‍ സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭൂമിയാകുകയായിരുന്നു. പൊലീസും സമരക്കാരും തമ്മിൽ കനത്ത സംഘ‍ർഷമാണ് നടന്നത്.