കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍: യുവാവിനെ കുടുക്കിയത് സി.സി.ടി.വി • ഇ വാർത്ത | evartha
Kerala

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍: യുവാവിനെ കുടുക്കിയത് സി.സി.ടി.വി

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണില്‍ അശ്ലീലം കാണിച്ച യുവാവ് അറസ്റ്റില്‍. മയനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കോഴിക്കോട് കാക്കൂരില്‍ നരിക്കുഴിക്കടുത്താണ് സംഭവം. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയോട് സംസാരിക്കുകയും, തന്റെ ഫോണിലെ നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തു. വീട്ടിലെത്തിയ ഉടന്‍ കുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സജീഷ് കുറ്റം സമ്മതിച്ചു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.