വയനാട്ടില്‍ ദമ്പതികളെ തെരുവില്‍ തല്ലിചതച്ചു; ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് • ഇ വാർത്ത | evartha
Kerala

വയനാട്ടില്‍ ദമ്പതികളെ തെരുവില്‍ തല്ലിചതച്ചു; ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വയനാട്ടില്‍ ദമ്പതിമാര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. തമിഴ്‌നാട് സ്വദേശികളായ സ്ത്രീക്കും ഭര്‍ത്താവിനുമാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മര്‍ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നത് പൊലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. മര്‍ദ്ദനകാരണം വ്യക്തമല്ല. രാത്രിയാണു സംഭവം നടന്നത്.

ആദ്യം യുവാവിനെ റോഡുവക്കില്‍ ആളുകള്‍ കാണ്‍കെ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീഴുകയും ജീവാനന്ദ് വീണ്ടും മര്‍ദിക്കുകയുമായിരുന്നു. ഇതു ചോദ്യം ചെയ്ത ഭാര്യയോട് ‘നിനക്കും വേണോ’ എന്നു ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിച്ചു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് ജീവാനന്ദിനോടു യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിട്ടു. സംഭവം കണ്ടുനിന്ന ആളുകളിലൊരാളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്. ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി ‘നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത്’ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ആരും പ്രതികരിച്ചില്ല.

ആ കാവിയുടെത്ത നായിൻറ്റെ മോന് ഇവരെ തല്ലാൻ ആരാണ് അധികാരം കൊടുത്തത് അവൻറ്റെ അച്ഛന് സ്ത്രീധനം കിട്ടിയ സ്ഥലത്താണോ ആ പാവങ്ങൾ നിൽക്കുന്നത്… തമിഴ്നാട്ടുകാരിയാണ് വയനാട് അമ്പലവയലിൽ നടന്നതാണ് സ്വന്തം ഭർത്താവിനെ തല്ലുന്നത് കണ്ടിട്ട് തല്ലരുതെന്ന് പറഞ്ഞതിനാണ് ആ പാവത്തിന്റെ ചെവി അടിച്ചു പൊട്ടിച്ചത് കണ്ടു നിൽക്കുന്ന ഒരു നാറികളും ഇടപെടുന്നുമില്ല ദൈവത്തിന്റെ സ്വന്തം നാടാണ് പോലും ത്ഫൂ

Posted by Rashid Tholicode on Monday, July 22, 2019
https://www.facebook.com/watch/?v=355563495342474