കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി

single-img
23 July 2019

ആഴ്ചകളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ക​ര്‍​ണാ​ട​ക​യി​ല്‍ എ​ച്ച്‌ ഡി കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇതോടുകൂടി 14 മാ​സം മാ​ത്രം നീ​ണ്ടു​നി​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ സ​ര്‍​ക്കാ​ര്‍ നി​ലം​പൊ​ത്തി. ഇന്ന് സഭയിൽ വി​ശ്വാ​സ​പ്ര​മേ​യ​ത്തെ ബി​ജെ​പി​യു​ടെ 105 അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​ത്ത​പ്പോ​ള്‍ 99 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പി​ന്തു​ണ​ച്ച​ത്. അതോടെ കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​താ​യി സ്പീ​ക്ക​ര്‍ പ്ര​ഖ്യാ​പി​ച്ചു.

ആ​കെ 205 അംഗങ്ങൾ ഉള്ള നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് അ​വ​രു​ടെ 105 എം​എ​ല്‍​എ​മാ​രെ​യും വി​ധാ​ന്‍ സൗ​ധ​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഭ​ര​ണ​പ​ക്ഷ​ത്തി​ന് സ്പീ​ക്ക​ര്‍ ഉ​ള്‍​പ്പെ​ടെ 100 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇന്ന് വൈ​കി​ട്ട് സ​ഭ വീ​ണ്ടും ചേ​ര്‍​ന്ന​പ്പോ​ള്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ആ​വി​ശ്യ​പ്പെ​ട്ടു.

സർക്കാരിനെ കാ​ലു​വാ​രി​യ വി​മ​ത​ര്‍​ക്ക് ജെ​ഡി​എ​സും കോ​ണ്‍​ഗ്ര​സും വി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ വി​ട്ടു​നി​ന്നു. അതോടുകൂടി കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​രി​ന് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു.ഇനി വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്കു​ക എ​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അതനുസരിച്ചു കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും ജെ​ഡി​എ​സി​ല്‍ നി​ന്നു​മാ​യി 15 എം​എ​ല്‍​മാ​രെ അ​യോ​ഗ്യ​രാ​ക്കും.

ഇന്ന് നടന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​നെ മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ട് ഇ​ത് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും സ്ഥാ​ന​മൊ​ഴി​യാ​ന്‍ ത​യാ​റാ​ണെ​ന്നും കു​മാ​ര​സ്വാ​മി സ​ഭ​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു. സഭയിൽ വ്യക്തമായ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വാ​തെ കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ വീ​ണ​തോ​ടെ 15 ദി​വ​സം നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ള്‍​ക്കാ​ണ് തി​ര​ശീ​ല​വീ​ണി​രി​ക്കു​ന്ന​ത്.