പ്രതികൾ പൊലീസ് റാങ്ക് പട്ടികയിൽ മുന്നിലെത്തിയതിൽ അസ്വാഭാവികതയില്ലെന്ന് പി.എസ്.സി • ഇ വാർത്ത | evartha
Kerala, Top Stories

പ്രതികൾ പൊലീസ് റാങ്ക് പട്ടികയിൽ മുന്നിലെത്തിയതിൽ അസ്വാഭാവികതയില്ലെന്ന് പി.എസ്.സി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിയ കേസിലെ പ്രതികള്‍ പി.എസ്.സിയുടെ പൊലീസ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍.

സംഭവത്തിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടർന്ന് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ചെയര്‍മാന്‍ വിശദീകരണം നല്‍കിയത്. റാങ്ക് പട്ടികയില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്നും ചെയർമാൻ എകെ സക്കീര്‍ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ ധരിപ്പിച്ചു. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് പി.എസ്.സി വിജിലന്‍സ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ, രാജ്ഭവനുമുന്നില്‍ പി.എസ്.സി ചെയര്‍മാനെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.