കനത്ത മഴ, റെഡ് അലേര്‍ട്ട് തുടരുന്നു; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി • ഇ വാർത്ത | evartha
Breaking News, Education, Kerala

കനത്ത മഴ, റെഡ് അലേര്‍ട്ട് തുടരുന്നു; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കാസർകോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധിയായിരുന്നു.

ജില്ലയിലെ ആംഗനവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ചൊവ്വാഴ്ചത്തെ അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.