വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പതിനഞ്ചുകാരി ഏഴുമാസം ഗര്‍‍ഭിണി; അമ്മാവൻ അറസ്റ്റിൽ • ഇ വാർത്ത | evartha
National

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പതിനഞ്ചുകാരി ഏഴുമാസം ഗര്‍‍ഭിണി; അമ്മാവൻ അറസ്റ്റിൽ

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പതിനഞ്ചുകാരി ഗര്‍‍ഭിണി. വിവരം അറിഞ്ഞപ്പോള്‍ ഞെട്ടിയത് വീട്ടുകാര്‍. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു കുട്ടി. അഹമ്മദാബാദിലുള്ള ഒരു ക്ലിനിക്കിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; പതിനഞ്ചുകാരിയെ വയറുവേദനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് മനസിലായി. ഇക്കാര്യം ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് അമ്മാവന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്.

അയല്‍വാസികൂടിയായ അമ്മാവന്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അമ്മാവന്‍ ഭീഷണിപ്പെടുത്തിയതായും നിരവധി തവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് അറസ്റ്റ്.