ബീഫ് കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍ • ഇ വാർത്ത | evartha
National

ബീഫ് കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍

ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കി എന്നു പറഞ്ഞാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാനെ (24) പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 11ന് ഫൈസാന്‍ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും അതിന്റെ സ്വാദിനെക്കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാലംഗ സംഘം ഫൈസാനെ വീട്ടിലെത്തി മര്‍ദിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഈ നാല് പേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ ഫൈസാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ഫൈസാനെ പോലീസ് അറസ്റ്റ് ചെയ്തത്.