കുടുംബത്തെ എതിര്‍ത്ത് വിവാഹിതയായ യുവതിയെ കോടതിയില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം • ഇ വാർത്ത | evartha
National

കുടുംബത്തെ എതിര്‍ത്ത് വിവാഹിതയായ യുവതിയെ കോടതിയില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കുടുംബത്തെ എതിര്‍ത്ത് വിവാഹിതയായ യുവതിയെ കോടതിയില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ മാതാവിന്റെ ശ്രമം. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. യുവതി ഭര്‍ത്താവിനൊപ്പം കോടതിയിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് യുവതി വിവാഹം കഴിച്ചത്. തുടര്‍ന്ന് മരുമകനെതിരെ യുവതിയുടെ മാതാവ് പീഡനക്കേസ് നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുകയാണ്.

പക്ഷേ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോടതിയിലെത്തിയപ്പോള്‍ മാതാവ് മകളെ ബലമായി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, അമ്മയും സഹോദരിയും രണ്ട് പേരോടൊപ്പം എത്തി കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതി പരാതിപ്പെട്ടു.