പാകിസ്താനില്‍ വനിതാ ചാവേര്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

single-img
21 July 2019

പാകിസ്‌താനിലെ ദേര ഇസ്മായില്‍ ഖാന്‍ നഗരത്തിലെ ആശുപത്രിക്ക് സമീപം വനിതാ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ 30 പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം.

ഇതിന്റെ സമീപം കോട്ട്‌ല സൈദാന്‍ മേഖലയിലെ ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് ദേര ഇസ്മായില്‍ ഖാന്‍ എസ്പി പറഞ്ഞു.