ഒമാന്‍ എയര്‍ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി • ഇ വാർത്ത | evartha
gulf

ഒമാന്‍ എയര്‍ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി

കേരള സെക്ടറിലേതുള്‍പ്പടെ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ 877 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കിയതിന്റെ തുടര്‍ച്ചയായാണ് നടപടി. മാസങ്ങളായി ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ ബുക്കിങ് നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഒമാന്‍ എയര്‍ വെബ്‌സൈറ്റിലോ കാള്‍ സെന്റര്‍ നമ്പറായ 96824531111ലോ വിളിച്ച് ഫ്‌ളൈറ്റ് സ്റ്റാറ്റസ് അന്വേഷിക്കണം.