മകന് ഗെയിം കളിക്കാൻ മൊബൈൽ നൽകിയ പിതാവ് വെട്ടിലായി; പുറത്തായത് അവിഹിതബന്ധം; കേസ്… • ഇ വാർത്ത | evartha
National

മകന് ഗെയിം കളിക്കാൻ മൊബൈൽ നൽകിയ പിതാവ് വെട്ടിലായി; പുറത്തായത് അവിഹിതബന്ധം; കേസ്…

മകന് ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയ നാൽപത്തിമൂന്നുകാരന്റെ വിവാഹബന്ധത്തിൽ വിള്ളൽ വീണു. പതിനഞ്ചുവർഷം നീണ്ട വിവാഹ ബന്ധമാണ് മകന് മൊബൈൽ കളിക്കാൻ കൊടുത്തതിലൂടെ തകർച്ചയുടെ വക്കിലായത്. 43 വയസുള്ള ബംഗ്‌ളൂർ സ്വദേശിയുടെ ജീവിതമാണ് ഏതാനും നിമിഷം കൊണ്ട് മാറിമറിഞ്ഞത്.

കാമുകിയുമായുള്ള അച്ഛന്റെ കോൾ റെക്കോർഡ് കേൾക്കാനിടയായ 14കാരനായ മകൻ ഇക്കാര്യം അമ്മയെ അറിയിക്കുകയായിരുന്നു. ജൂലൈ 11നാണ് നാഗരാജു തന്റെ മൊബൈൽ ഫോൺ മകന് നൽകിയത്. വിവരമറിഞ്ഞതോടെ അധ്യാപികയായ ഭാര്യ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

ഗെയിം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ പിതാവിന്റെ കോൾ റെക്കോർഡ് തുറക്കുകയും വാട്‌സ്ആപ്പ് ചാറ്റ് സന്ദേശങ്ങൾ കാണാനിടയാവുകയുമായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ അശ്ലീല സന്ദേശങ്ങളുമുണ്ടായിരുന്നു. സംഭവം ചോദ്യം ചെയ്തതിനെ തുടർന്ന് നാഗരാജു തന്നെ മർദ്ദിച്ചുവെന്ന് ഭാര്യ ആരോപിച്ചു. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.