'കാക്കി ഊരിയാല്‍ നിങ്ങള്‍ ഒന്നുമല്ല'; പൊലീസിനെതിരെ കെ. സുധാകരന്‍ • ഇ വാർത്ത | evartha
Latest News

‘കാക്കി ഊരിയാല്‍ നിങ്ങള്‍ ഒന്നുമല്ല’; പൊലീസിനെതിരെ കെ. സുധാകരന്‍

പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. കെ.എസ്.യു സമരത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ് ശ്രമം വിലപ്പോവില്ലെന്നും കെ.എസ്.യുവിനെതിരെ പൊലീസ് തിരിയുന്നത് സേനയ്ക്ക് ഗുണം ചെയ്യില്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്‌യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നത്. കെഎസ്‌യുവിന്റെ പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതരുത്. സമരം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസ് അതിക്രമം കാട്ടി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് പോലീസ് അതിക്രമം നടത്തരുതെന്നും സുധാകരന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെ.എസ്.യു വ്യാപിപ്പിച്ച സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.