മോദിയുമായി മാത്രം കൂടിക്കാഴ്ച; ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുന്നു

single-img
21 July 2019

ഇസ്രയേലിന്റെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അടുത്തമാസം ഒന്‍പതിന് ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാത്രമായിരിക്കും നെതന്യാഹുവിന്റെ കൂടിക്കാഴ്ച. ഇസ്രയേലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് എട്ട് ദിവസത്തിനു മുന്‍പായാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം.

ഈ വര്‍ഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അഞ്ചാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന സ്ഥാനം നെതന്യാഹു നിലനിര്‍ത്തിയെങ്കിലും സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്സഖ്യ രൂപീകരണവും പരാജയപ്പെട്ടതോടെ സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. അതുവരെ ഇസ്രയേല്‍ കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയാണ് നിലവില്‍ നെതന്യാഹു.