ലൈവ് കമന്ററിക്കിടെ പെര്‍ഫ്യൂമെടുത്ത് അടിച്ചു; ഇസ ഗുഹയെ ട്രോളി സ്‌കൈ സ്‌പോര്‍ട്‌സ്: വീഡിയോ • ഇ വാർത്ത | evartha
Sports

ലൈവ് കമന്ററിക്കിടെ പെര്‍ഫ്യൂമെടുത്ത് അടിച്ചു; ഇസ ഗുഹയെ ട്രോളി സ്‌കൈ സ്‌പോര്‍ട്‌സ്: വീഡിയോ

ലൈവിനിടയില്‍ പല തരത്തിലുള്ള അബദ്ധങ്ങളും സംഭവിക്കാറുണ്ട്. പലപ്പോഴും വീഡിയോയുടെ പശ്ചാത്തലത്തിലുള്ളവര്‍ക്കാകും അബദ്ധം സംഭവിക്കുക. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടെയും അങ്ങനെ ഒരു അബദ്ധം സംഭവിച്ചു. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും അവതാരകയുമായ ഇസ ഗുഹയ്ക്ക് ആയിരുന്നു അമളി സംഭവിച്ചത്.

മത്സരം പുരോഗമിക്കുന്നിതിനിടെ കമന്ററി ബോക്‌സിലേക്ക് വരികയായിരുന്നു ഇസ ഗുഹ. അവിടെ ചാള്‍ഡ് ഡംഗലും ചാര്‍ലെറ്റ് എഡ്വേര്‍ഡ്‌സും കമന്ററി നല്‍കുന്ന തിരക്കിലായിരുന്നു. ഇവരുടെ പിന്നിലേക്ക് വന്ന ഇസ അവിടെയുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് അടിച്ചു.

അപ്പോഴാണ് ഇത് ലൈവ് വീഡിയോ ആണെന്ന കാര്യം ഇഷ ഓര്‍ത്തത്. ഉടനെ ഇസ സീനില്‍ നിന്ന് മാറി. ഇതിന്റെ വീഡിയോ പിന്നീട് സ്‌കൈ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തു. ഇസയുടെ ഈ അബദ്ധത്തെ ചാള്‍സും ചാര്‍ലെറ്റും വിശകലനം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്.

ക്രിക്കറ്റ് മത്സരം വിശകലം ചെയ്യുന്ന രീതിയിലായിരുന്നു ഇത്. ട്വീറ്റിനു മറുപടിയുമായി വൈകാതെ ഇസ ഗുഹ എത്തി. ‘ഇന്ന് നന്നായി കാറ്റു ലഭിക്കുന്ന വസ്ത്രം ധരിച്ചത് എനിക്ക് മികച്ച അവസരം നല്‍കി, എല്ലാവര്‍ക്കും നന്ദി’ ഇങ്ങനെയായിരുന്നു ഇസയുടെ മറുപടി.