കനക്കുന്ന കാലവർഷം; കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി • ഇ വാർത്ത | evartha
Breaking News, Education, Kerala

കനക്കുന്ന കാലവർഷം; കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാലവർഷം കനത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും കോട്ടയത്ത് ചില സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കൾ) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ചഅവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

രണ്ടു ദിവസമായി കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് കുമരകം ഗ്രാമ പഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിപ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മഴക്കാല ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച് എസ് എസ്സിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.